ബുലന്ദ്ഷഹര്‍ കേസ്;സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കുറ്റപത്രം സമര്‍പ്പിച്ചു

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആള്‍ക്കൂട്ട ആക്രമണത്തിലും പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതക കേസിലും സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കുറ്റപത്രം സമര്‍പ്പിച്ചു. 38 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് . ഇതില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്.

ഗോ വധത്തിന്റെ പേരില്‍ ഉണ്ടായ ആള്‍ക്കൂട്ട അക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികള്‍ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും . അവിടെ വച്ച് സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Top