കലാപത്തിനിടെ സബ് ഇന്‍സ്‌പെക്ടറുടെ മരണം; സൈനികന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനിടെ സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ പിടിയില്‍. അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ചുവെന്ന സംശയത്തിലാണ് കരസേനാ ജവാനെ സൈന്യം തടവിലാക്കിയത്.

ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി)എന്ന ജവാനെയാണ് വെള്ളിയാഴ്ച രാത്രിയോടെ യൂണിറ്റ് തടവിലാക്കിയത്. ജീതേന്ദ്രയെ ഇന്ന് ഉത്തര്‍പ്രദേശ്‌ പോലീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ ബുലന്ദ്ശഹര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.

ഉത്തര്‍പ്രദേശ് പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സുബോധിനു വെടിയേല്‍ക്കുന്ന സമയം, സമീപത്ത് ജീതേന്ദ്രയെപ്പോലുള്ള ഒരാളുണ്ടായിരുന്നതായി മൊബൈലിലെടുത്ത വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കലാപ സമയത്ത് ജീതേന്ദ്ര അവിടെയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്

Top