Bulandshahr gang-rape case : SC asks CBI to serve notice on Azam Khan

court-order

ന്യൂഡല്‍ഹി: ബുലന്ദ്ശഹ്ര്‍ കൂട്ട ബലാത്സംഗം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പ്രസ്താവന നടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി അഅ്‌സം ഖാന് നോട്ടീസയക്കാന്‍ സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു.

കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജയില്‍ സുപ്രീംകോടതി യു.പി സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് സംഭവത്തിന് ഇരകളായവര്‍ക്ക് കേസന്വേഷണത്തില്‍ അവിശ്വാസമുണ്ടാകുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്നും കോടതി ചോദിച്ചു.
അതേസമയം ബലാത്സംഗത്തിന് ഇരയായവര്‍ക്കെതിരെയോ കുടുംബത്തിനെതിരേയെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് അഅ്‌സം ഖാന്‍ വ്യക്തമാക്കി.

ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നോയിഡയില്‍ നിന്ന് ഷാജഹാന്‍പൂരിലേക്ക് യാത്രചെയ്യുന്നതിനിടെ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Top