സുബോധ് കുമാര്‍ സിങ്ങിന്റെ കൊല : അടിയന്തിര പ്രമേയത്തിന് അനുമതിയില്ല രാജ്യസഭയില്‍ പ്രതിഷേധം

ന്യഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡലോചനയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രാജ്യസഭയില്‍ സിപിഐഎം ചീഫ് വിപ്പ് കെ കെ രാഗേഷ് എം പി യുടെ നേതൃത്വത്തില്‍ സിപിഐഎം-ഇടതുപക്ഷ എംപി മാര്‍ പ്രതിഷേധിച്ചു.

ഇന്‍സ്പെക്ടര്‍ സുബോധ്കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കുറ്റം ആരോപിക്കപ്പെട്ടവരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. കൊലപാതകത്തെ അപകടമരണം എന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെയും അപലപിച്ചു.

ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ കലാപം ആരംഭിക്കുന്നത്. കലാപത്തിനിടയില്‍ കൊല്ലപ്പെ്ട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആണ് സുബോധ് കുമാര്‍ സിങ്.

Top