ഒമാനില്‍ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് പരുക്ക്

മസ്‌കത്ത്: ഒമാനില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തില്‍ കുടങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. മസ്ഗത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു സംഭവം.

പരുക്കേറ്റ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരുക്കേറ്റവര്‍ക്ക് അപകട സ്ഥലത്ത് വെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കിയെന്നും സന്ദേശത്തില്‍ പറയുന്നു. തീപ്പിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Top