building collapused in hydarabad; 11 dead

ഹൈദരാബാദ്: ഹൈദരാബാദിലെ നാനക്രംഗുഡയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്‌തെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും
പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജനാര്‍ദ്ദന്‍ റെഢി പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പറഞ്ഞ അദ്ദേഹം കെട്ടിട നിര്‍മ്മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സംഭവത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. മന്ത്രി കെ.ടി. രാമറാവു അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Top