വഡോദരയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം

വഡോദര : ഗുജറാത്തിലെ വഡോദരയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഒരു മരണം. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, പിന്നീട് പരുക്കേറ്റവരില്‍ ഒരാള്‍ മരണപ്പെടുകയായിരുന്നു.

Vadodra

സംസ്ഥാനത്ത് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് സ്ഥിരം ഒരു സംഭവമായി മാറിയിരിക്കുകയാണ്. ആഗസ്റ്റ് 3 ന് ലക്‌നൗവില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുന്‍ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

ജൂലൈ 23 ന് നിര്‍മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണിരുന്നു. കൂടാതെ ജൂലൈ 19 ന് നോയിഡയില്‍ നിര്‍മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top