ഡല്‍ഹിയില്‍ തീ അണയ്ക്കുന്നതിനിടയില്‍ സ്‌ഫോടനം; നിരവധിപേര്‍ കുടങ്ങികിടക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഡല്‍ഹിയിലെ പീരാഗര്‍ഹി ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

ഫാക്ടറിയിലെ തീ അണയ്ക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധകൃതര്‍ അറിയിച്ചു.

ഡല്‍ഹിയിലെ പീരഗാര്‍ഹിയിലെ ഒരു ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേല്‍ക്കൂര താഴേയ്ക്കു പതിക്കുകയുമായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഏഴ് അഗ്‌നിശമന സേനാംഗങ്ങളാണ് അപകടം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.

35 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top