നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

died

കാസര്‍ഗോഡ്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് യുവാവ് മരിച്ചു. ബദിയടുക്ക പട്ടികജാതി കോളനിയിലാണ് സംഭവം. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്നാണ് തൊട്ടടുത്ത് തമസിക്കുന്ന ചെടേക്കാല്‍ പട്ടാജെയിലെ പുത്രുവിന്റെ മകന്‍ അച്യുതന്‍ മരിച്ചത്.

അച്യുതന്റെ വീടിനോട് ചേര്‍ന്നാണ് മറ്റൊരു വീട് നിര്‍മ്മിച്ചു വന്നത്. ഇതിന് സമീപത്ത് കൂടി വഴി നടന്നു പോകുമ്പോഴാണ് സണ്‍ ഷെയ്ഡ് തകര്‍ന്നു വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അച്യുതനെ സ്ലാബിനടിയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Top