ഉത്തര്‍പ്രദേശില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു, ആളപായമില്ല

building-collaps

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു, ആളപായമില്ല. ഗാസിയാബാദിലെ ഖോഡയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

വളരെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിനു ബലക്ഷയം ഉണ്ടായിരുന്നതിനാല്‍ ആരും താമസിച്ചിരുന്നില്ല.

വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണ്‍ കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ ഗോഡൗണും ഇവിടെനിന്നും മാറ്റിയിരുന്നു.

Top