മുംബൈയില്‍ മൂന്ന് നില കെട്ടിട്ടം തകര്‍ന്നു വീണു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: മുംബൈയിലെ പക്‌മോഡീയ നഗരത്തില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ്‌ എട്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം.

30 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

അപകടത്തില്‍ നിന്നും മൂന്ന്‌ പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.

അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

മുംബൈയില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴയും, കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് തകര്‍ച്ചയ്ക്ക് കാരണമായത്.

കഴിഞ്ഞ മാസം മുംബൈയില്‍ ദട്‌കോപറില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ചിരുന്നു.

Top