കനത്തമഴയെ തുടര്‍ന്ന് ബംഗാളില്‍ രണ്ട് നില കെട്ടിടം തകര്‍ന്നു വീണു

ബാങ്കുര: താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം ബംഗാളില്‍ രണ്ട് നില കെട്ടിടം തകര്‍ന്നു വീണു. കനത്തമഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണത്. സമീപമുള്ള കനാലിലേക്കാണ് കെട്ടിടം വീണത്.

കനത്ത മഴയെത്തുടര്‍ന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സമീപത്തുള്ള കനാലില്‍ വെള്ളം നിറഞ്ഞതും കെട്ടിടം തകരാന്‍ കാരണമായി.

ബാങ്കുര ജില്ലയിലെ ജന്‍ബേദിയയിലാണ് സംഭവം. നിറഞ്ഞുകവിഞ്ഞൊഴുകുന്ന കനാലിലേക്കാണ് കെട്ടിടം വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല.

കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരുന്നു. മെയ് മാസത്തില്‍ മാത്രം 200 വീടുകളാണ് കാലപ്പഴക്കം മൂലം പൊളിഞ്ഞുവീണത്. കെട്ടിടം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Top