നിര്‍മാണത്തിലിരുന്ന വീടിന്റെ ഷെയിഡ് ഇടിഞ്ഞു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

dead-body

കടുത്തുരുത്തി: നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയുടെ ഷെയിഡ് ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

ബംഗാള്‍ മുകുള്‍ദംഗ സ്വദേശികളായ കബീര്‍ (24), റബിയൂള്‍ (25) എന്നിവരാണ് മരിച്ചത്.

കല്ലറ പെരുന്തുരുത്തില്‍ എല്‍ഐസി ഏജന്റായ പെരുന്തുരുത്ത് പൂപ്പള്ളില്‍ സതീഷിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

പുതുതായി നിര്‍മാണം നടന്നുവന്ന രണ്ടാം നിലയിലെ ഭിത്തി തേയ്ക്കുന്നതിനിടയില്‍ കബീറും റബിയൂളും നിന്നിരുന്ന ചൂളയും പലകയും ഉപയോഗിച്ച് നിര്‍മിച്ച തട്ട് ഒടിയുകയായിരുന്നു.

ഇതോടെ താഴെ വീഴാതിരിക്കുന്നതിനായി ഇരുവരും ഷെയ്ഡില്‍ പിടിച്ചു. ഇതിനെ തുടര്‍ന്ന് ഷെയ്ഡ് ഇടിഞ്ഞു കബീറും റബിയൂളും താഴേക്ക് പതിക്കുകയായിരുന്നു.

താഴെവീണ ഇവരുടെ മുകളിലേക്ക് ഷെയ്ഡ് വന്ന് പതിച്ചതാണ് മരണത്തിന് ഇടയാക്കിയത്. ഇടിഞ്ഞ് വീണ കോണ്‍ക്രീറ്റിനടയില്‍പ്പെട്ടാണ് ഇരുവരും മരിച്ചത്.

ഇവരുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാള്‍ അല്‍പമകലെ ചാന്ത് കൂട്ടിക്കൊണ്ടിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Top