മഹാരാഷ്ട്രയിലെ കെട്ടിട അപകടം; മരണം 15 ആയി

റായിഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്.

തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘവും അഗ്നിശമന സേനയുടെ 12 സംഘവുമാണ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്. ഏഴു വര്‍ഷം പഴക്കമുള്ള അഞ്ച് നില പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്ന് വീണത്.

Top