മഹാരാഷ്ട്രയിലെ കെട്ടിട അപകടം; മരണം 10 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഇരുപത്തിയഞ്ചോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായത്. 31 പേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top