കെട്ടിടം കരാറുകാരന്റെ ആത്മഹത്യ; കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ കെപിസിസി സമിതി

dead body

കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ കെപിസിസി സമിതി രംഗത്ത്.

കെട്ടിടനിര്‍മ്മാണത്തിന്റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്നാണ് സമിതി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സമിതി വിലയിരുത്തി. അന്വേഷണ റിപ്പോര്‍ട്ട് ഇന്നു തന്നെ കെപിസിസി നേതൃത്വത്തിന് കൈമാറുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.

Top