ബുഗാട്ടി സെറാമിക് എഡിഷന്‍ സ്മാര്‍ട് വാച്ച് മോഡലുകള്‍ അവതരിപ്പിച്ചു

ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ പര്‍ സ്‌പോര്‍ട്ട്, ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ ലെ നോയര്‍, ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ ഡിവോ എന്നീ സ്മാര്‍ട്ട് വാച്ച് മോഡലുകള്‍ പ്രഖ്യാപിച്ചു. ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ പര്‍ സ്‌പോര്‍ട്ട്, സെറാമിക് എഡിഷന്‍ വണ്‍ ലെ നോയര്‍, സെറാമിക് എഡിഷന്‍ വണ്‍ ഡിവോ എന്നിവയ്ക്ക് വില 899 യൂറോ (ഏകദേശം 79,400 രൂപ) വരുന്നു. കിക്ക്സ്റ്റാര്‍ട്ടര്‍ വഴി പ്രീ-ഓര്‍ഡറുകള്‍ക്കായി ഈ സ്മാര്‍ട്ട് വാച്ച് മോഡലുകള്‍ ലഭ്യമാണ്.

മൂന്ന് ബുഗാട്ടി സ്മാര്‍ട്ട് വാച്ച് മോഡലുകള്‍ക്കും ഒരേ സവിശേഷതകളുണ്ടെങ്കിലും ഡിസൈനില്‍ വ്യത്യാസമുണ്ട്. മൂന്ന് മോഡലുകള്‍ക്കും 390 x 390 പിക്സല്‍ റെസല്യൂഷനുള്ള റൗണ്ട് അമോലെഡ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേകളുണ്ട്. സഫയര്‍ ഗ്ലാസില്‍ നിന്നുമാണ് ഈ സ്മാര്‍ട്ട് വാച്ച് മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 14 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുന്ന 445 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ സ്മാര്‍ട്ട് വാച്ച് മോഡലുകള്‍ സിലിക്കണ്‍, ടൈറ്റാനിയം എന്നിങ്ങനെ രണ്ട് സ്ട്രാപ്പുകളാല്‍ ലഭ്യമാണ്.

ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ പര്‍ സ്‌പോര്‍ട്ട്, സെറാമിക് എഡിഷന്‍ വണ്‍ ലെ നോയര്‍, സെറാമിക് എഡിഷന്‍ വണ്‍ ഡിവോ എന്നിവ ഹൃദയമിടിപ്പിനെയും അതുമായി സംബന്ധിച്ച കാര്യങ്ങളെയും അളക്കുന്ന ഡ്യൂവല്‍ സെന്‍സറുകളാണുള്ളത്. വിഒ 2 മാക്‌സ് സെന്‍സര്‍, 90 സ്പോര്‍ട്സ് മോഡുകള്‍, 10 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ്, സ്റ്റെപ്പ്, കലോറി റെക്കോര്‍ഡിംഗ്, റീജനറേഷന്‍ സ്റ്റാറ്റസ്, സ്‌ട്രെസ് മെഷര്‍മെന്റ്, സ്ലീപ് ട്രാക്കിംഗ് എന്നിവയും ഈ സ്മാര്‍ട്ട് വാച്ച് മോഡലുകളില്‍ ലഭ്യമാണ്. ജിപിഎസ് കണക്റ്റിവിറ്റി, ആക്റ്റിവിറ്റി ട്രാക്കിംഗ്, അള്‍ട്ടിട്യൂഡ് മെഷര്‍മെന്റ് എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ബുഗാട്ടി ഡാഷ്ബോര്‍ഡ് അപ്ലിക്കേഷന്‍ ലഭ്യമാണ്. ഇതില്‍ എല്ലാ ആരോഗ്യ ഡാറ്റ, ആക്റ്റിവിറ്റി ട്രാക്കിംഗ്, പ്രവര്‍ത്തന മാപ്പ്, പരിശീലന റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്തുന്നു. ബുഗാട്ടി സെറാമിക് എഡിഷന്‍ വണ്‍ പര്‍ സ്‌പോര്‍ട്ട്, സെറാമിക് എഡിഷന്‍ വണ്‍ ലെ നോയര്‍, സെറാമിക് എഡിഷന്‍ വണ്‍ ഡിവോ എന്നിവ ഐഒഎസ് 13.0, ആന്‍ഡ്രോയിഡ് 7.0 എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് വാച്ചുകളുടെ വലതുവശത്തായി രണ്ട് ബട്ടണുകളും നല്‍കിയിട്ടുണ്ട്.

 

Top