ബുഗാട്ടി ചിറോൺ സൂപ്പർ കാര്‍ 300 യൂണിറ്റ് ഉത്‌പാദനം പൂർത്തിയാക്കി

ചിറോൺ സൂപ്പർ കാറിന്റെ 300 യൂണിറ്റ് ഉത്‌പാദന നാഴികക്കല്ല് മറികടന്ന് ഫ്രഞ്ച് ഹൈ-പെർഫോമൻസ് ആഢംബര വാഹന നിർമാതാക്കളായ ബുഗാട്ടി. ഈ ആഘോഷത്തിന്റെ ഭാഗമായി ഒരു സെലിബ്രേറ്ററി മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ബ്രാൻഡിന്റെ ഫ്രാൻസിലെ മൊൽഷൈമിൽ പ്ലാന്റിൽ നിന്നാണ് ഈ സ്പെഷ്യൽ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ബുഗാട്ടി ‘നോക്റ്റേൺ’ അല്ലെങ്കിൽ പർ സ്പോർട്ട് എന്ന് വിളിക്കുന്ന ഈ 300-മത്തെ യൂണിറ്റ് പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

സ്പെഷ്യൽ ചിറോൺ യൂണിറ്റിന്റെ ബാഹ്യ ഹൈലൈറ്റുകളിൽ മിറർ ആർമ്സ്, എക്സ്റ്റീരിയർ മിറർ ഹൗസിംഗുകൾ, വിൻഡ്ഷീൽഡ് വൈപ്പർ, ബുഗാട്ടി ഹോഴ്സ്ഷൂ, ഗ്രേ കാർബണിൽ വരച്ച പിൻ വിംഗ് എന്നിവ ഉൾപ്പെടുന്നു.

Top