ബുഗാട്ടി ഷിറോണിന് പരമാവധി വേഗത 420 കിലോമീറ്റർ ; കാരണം ടയറുകൾ

ഫ്രഞ്ച് നിര്‍മ്മാതാക്കളായ ബുഗാട്ടിയാണ് വേഗതയുടെ രാജാക്കന്മാർ.

വെയ്‌റോണിലൂടെയും പിന്നീടെത്തിയ ഷിറോണിലൂടെയും വേഗതയുടെ പുതിയ ലോകം ബുഗാട്ടി സൃഷ്ട്ടിച്ചെടുത്തു.

മണിക്കൂറില്‍ 420 കിലോമീറ്ററാണ് ഷിറോണിന് ബുഗാട്ടി നൽകിയിരിക്കുന്ന പരമാവധി വേഗത.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ഷിറോണിനെ 420 കിലോമീറ്റര്‍ വേഗതയില്‍ ബുഗാട്ടി ഒതുക്കുകയായിരുന്നു.

എന്നാൽ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയ 500 കിലോമീറ്റര്‍ എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ ഷിറോണിന് സാധിക്കുമെന്നത് വ്യക്തമാണ്.

ഷിറോണിന്റെ റോഡ് പതിപ്പില്‍ 500 കിലോമീറ്റര്‍ വേഗത കമ്പനി നൽകാത്തതിന്റെ യഥാർത്ഥ കാരണം ഷിറോണിന്റെ ടയറുകളാണ്.

മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കാന്‍ പ്രാപ്തമായ പ്രൊഡക്ഷന്‍ ടയറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമല്ല.

480 കിലോമീറ്റര്‍ കൂടുതൽ വേഗതയിൽ സാധാരണ റോഡില്‍ വാഹനം ഓടിക്കുകയാണെങ്കിൽ ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്.

ഇക്കാരണത്താലാണ് ഷിറോണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 420 കിലോമീറ്ററായി ബുഗാട്ടി കുറച്ചത്.

1458.7 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ഷിറോണില്‍ ബുഗാട്ടി ഒരുക്കിയിരിക്കുന്നത്.

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഷിറോണില്‍ ഇടംപിടിക്കുന്നതും.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് വേണ്ടത് കേവലം 2.5 സെക്കന്‍ഡുകളാണ്.

Top