ബഫർസോൺ ; 2019 ലെ ഉത്തരവ് തിരുത്താൻ തീരുമാനം

ഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സർക്കാർ. വിവാദമായ 2019 ലെ ഉത്തരവ് തിരുത്താൻ മന്ത്രി സഭ തീരുമാനിച്ചു. കൂടാതെ ബഫർ സോണിൽ സുപ്രിംകോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന അഭിപ്രായം നേരത്തെ ഉയർന്നു വന്നതിന് പിന്നാലെയാണ് നടപടി. വനങ്ങൾക്ക് ചുറ്റുമുള്ള 0 മുതൽ 1 കിലോ മീറ്റർ വരെ ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നായിരുന്നു 2019 ലെ ഉത്തരവ്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

Top