ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ ഒരുക്കുന്നു

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മൂന്ന് മേഖലകളില്‍ നിന്ന് ചൈന പിന്‍ മാറിയ സാഹചര്യത്തില്‍ ല്‍ ബഫര്‍ സോണ്‍ ഒരുക്കുന്നു.സത്യത്തിനായി പോരാടുന്നവരെ ഭയപ്പെടുത്താനാവില്ലെന്ന് മോദി മനസ്സിലാക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി മറുപടി നല്‍കി. സമാധാന നടപടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, പങ്കോങ് ഫിന്‍ഗേഴ്‌സ് എന്നീ മേഖലകളില്‍ നിന്ന് ചൈന പിന്മാറിയത്.

പെട്രോളിങ് പോയിന്റ് 15 ല്‍ ചൈന 2 കിലോമീറ്റര്‍ പിന്‍മാറിയതായി സൈന്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ബഫര്‍സോണ്‍ നിര്‍ണയിക്കുന്നത്. ശേഷം ശാശ്വത പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടരും. അതേസമയം ദേശസുരക്ഷ പവിത്രവും പ്രദേശങ്ങളുടെ സമഗ്രത വിലപേശാനാകാത്തതുമാണെന്നും അവ കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതിലെ നിലപാട്, സംഘര്‍ഷ മേഖലയില്‍ ഇന്ത്യന്‍ സേനക്ക് പെട്രോളിങ്ങിന് കഴിയില്ലെന്ന് പുതിയ പ്രോട്ടോകോളില്‍ ഉണ്ടോ, എല്‍.എ.സി വിന്യാസം സംബണ്ഡിച്ച് ചൈനയുമായി തര്‍ക്കം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.

ഇതിനിടെ കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍,രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്,ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ സാമ്പത്തിക നീക്കങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി ആഭ്യന്തര മന്ത്രാലയം ഇ.ഡി സ്‌പെഷല്‍ ഡയറക്ടര്‍ തലവനായ സമിതി രൂപീകരിച്ചു.

Top