ബഫര്‍ സോൺ; 1 കി.മീ സംരക്ഷിത വനമേഖലയാക്കുമെന്നത് പുനഃപരിശോധിക്കും

ഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് നിയമസഭയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിലവിലെ ആക്ഷേപത്തിന് കാരണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 2019 ലെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ ഉത്തരവിറക്കുകയും നിലവിലെ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.

Top