bueaty and the beast film

കുട്ടികളുടെ ഇഷ്ടകഥയായ ബ്യൂട്ടി ആന്റ് ദ് ബീസ്റ്റ് സിനിമയാകുന്നു.ബില്‍ കോണ്‍ണ്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.

സുന്ദരിയായ രാജകുമാരി രാക്ഷസനെ വിവാഹം കഴിക്കുകയും വിവാഹ ശേഷം അയാള്‍ക്ക് ശാപമോഷം കിട്ടി രാജകുമാരനായി തീരുകയും ചെയ്യുന്ന കഥ പലതലമുറകള്‍ ബാല്യകാലത്ത് കേട്ടതാണ്.

ഇന്നത്തെ കുട്ടികള്‍ക്കും ഈ കഥ മനപാഠമാണ്. ഇനി ഈ കഥ തീയേറ്ററുകളില്‍ ഇരുന്ന് കാണാം.

ഹോളിവുഡ് അനിമേഷന്‍ ചിത്രം ബ്യൂട്ടി ആന്റ് ബീസ്റ്റിനെ അടിസ്ഥനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡിലെ സൂപ്പര്‍ നായിക എമ്മ വാട്‌സനാണ് രാജകുമാരിയായി വേഷമിടുന്നത്.

ഡാന്‍ സ്റ്റീവ്‌സ് രാക്ഷസ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ത്രീഡിയില്‍ ചിത്രീകരിച്ച സിനിമ 2017 മാര്‍ച്ചിലാണ് തീയേറ്ററുകളില്‍ എത്തുക.

Top