സാമൂഹിക സംഘടനകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍; സോഷ്യല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്

ന്യൂഡല്‍ഹി: സോഷ്യല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് എന്ന ആശയം അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമൂഹിക സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് കണ്ടെത്താനായി ഈ പുതിയ ആശയത്തിന് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ നടക്കുന്ന ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍ ലിസ്റ്റ് ചെയ്യാം. അതുവഴി പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലൂടെ പണം സമാഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Top