ആദായനികുതിയില്‍ വന്‍ ഇളവ് :വിവിധ പദ്ധതികള്‍ വിഭാവനം ചെയ്ത് കേന്ദ്ര ബജറ്റ്‌

ന്യൂഡല്‍ഹി:ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ്.മൂന്ന് ലക്ഷം നികുതിദായകര്‍ക്ക് ഗുണകരമാവുന്നതാണ് പ്രഖ്യാപനം.തെരഞ്ഞെടുപ്പിന് മുമ്പ് മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ജനപ്രിയ തീരുമാനം.

നിക്ഷേപ ഇളവുകളടക്കം ആറര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി.എന്നാല്‍ ഈ വര്‍ഷം പഴയ ആദായ നികുതി പരിധി തന്നെയാവും തുടരുക. അടുത്ത വര്‍ഷം മുതലായിരിക്കും ബജറ്റിലെ മാറ്റം നിലവില്‍ വരിക. നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദായ നികുതി പരിധി.

കര്‍ഷകര്‍ക്കും ബജറ്റില്‍ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 6000 കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളുന്നതിനെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഇല്ല. ഇതാദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മൂന്ന് ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഭാവിയെ മുന്‍ നിര്‍ത്തി വിഷന്‍ 2030 പ്രഖ്യാപിച്ചു. രാജ്യത്തെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി.പണപ്പെരുപ്പം കുറഞ്ഞു. ഭീകരവാദം ഇല്ലാതായി. രാജ്യത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി. വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞെന്നും മന്ത്രി മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചുനല്‍കി. ഏഴുവര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. 2022ല്‍ രാജ്യം സമഗ്രപുരോഗതി കൈവരിക്കും .2008 മുതൽ 2014 വരെയുള്ള കാലയളവിൽ ബാങ്കിങ് രംഗത്ത് വളർച്ചയുടെ കാലം.

ബജറ്റ് പ്രഖ്യാപനങ്ങള്‍

*തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം

*വിദ്യാഭ്യാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2 ലക്ഷം അധികസീറ്റുകള്‍ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക്‌ എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയാണു നയം.

* ഈ വര്‍ഷം എല്ലാ വീടുകളും വൈദ്യുതീകരിക്കും

*കര്‍ഷകര്‍ക്ക് ആറായിരം രൂപ

രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഗഡുക്കളായാണ്‌പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും.

*ധനകമ്മി 3.6 ശതമാനമായി കുറഞ്ഞു

* ചെറുകിട കര്‍ഷകര്‍ക്ക് വരുമാന പദ്ധതി

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് 75,000 കോടി അനുവദിച്ചു.

* ഇഎസ്‌ഐ പരിധി ഉയര്‍ത്തി

ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി

*എട്ട് കോടി പാചക വാതക കണക്ഷനുകള്‍

ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി എല്‍.പി.ജി കണക്ഷനുകള്‍. ആറ് കോടി പാചക വാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കി.

*അംഗണവാടി ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 50 ശതമാനം കൂട്ടി

*ഗ്രാറ്റുവിറ്റി പരിധി ഇയര്‍ത്തി

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി

* 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍

* റെയില്‍വേക്ക് ഒന്നരലക്ഷം കോടിരൂപ

* പ്രതിരോധത്തിന് മൂന്ന്‌ലക്ഷം കോടി

* വ്യവസായ വകുപ്പിന്റെ പേര് മാറ്റും

* ആദായനികുതി പരിശോധന ഓൺലൈൻ വഴി

ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓൺലൈൻ വഴിയാക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. 2 വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.

* ഒരു ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങള്‍

രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റൽ ഗ്രാമങ്ങളാക്കി വികസിപ്പിക്കും

* പശുക്കള്‍ക്ക് 750 കോടി

പശുക്ഷേമത്തിന് രാഷ്ട്രീയ കാമധേനു ആയോഗ്.750 കോടി വകയിരുത്തും.

* ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ്

ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതിയിളവ്

* കിട്ടാക്കടം തിരിച്ചുപിടിച്ചു

മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു.ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌ക്കരണം
കൊണ്ടുവന്നു.ഭരണരംഗത്തെ അഴിമതി ഇല്ലാതാക്കി

*കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും

* വിനോദ വ്യവസായത്തിന് ഏകജാലകം

വിനോദവ്യവസായത്തിന് ഏകജാലക സംവിധാനം.രാജ്യത്തെ മുഴുവന്‍ സിനിമാ ഷൂട്ടിങുകള്‍ക്കും ഇത് ലഭ്യമാക്കും. ആഭ്യന്തര വ്യോമസഞ്ചാരം ഇരട്ടിയായി

Top