budject leak ;a k antony respond

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഒരിക്കലും നടക്കാന്‍പാടില്ലാത്തതാണ് നടന്നത്.

എന്ത് പ്രായശ്ചിത്തം ചെയ്യണമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും ആലോചിക്കണമെന്നും. കോണ്‍ഗ്രസ് ഒറ്റയ്ക്കു ശ്രമിച്ചാല്‍ ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും നേരിടാനാവില്ല. അതിനാല്‍ മറ്റു കക്ഷികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടിയൂര്‍ പീഡനം ഹീനമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്ത്രീപീഡനങ്ങളില്‍ കേസെടുത്താല്‍ പോരാ, ശിക്ഷ ഉറപ്പാക്കണം. കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയരുതെന്നും ആന്റണി പറഞ്ഞു

Top