ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി; സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി:സമാനതകളില്ലാത്ത കോവിഡ് പ്രതിസന്ധികള്‍ അതിജീവിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ ലോകത്തിന് മാതൃകയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ കടുത്ത പ്രതിഷേധം നടത്തി. ബഹളത്തിനിടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റ് പ്രസംഗത്തിനിടെ രവീന്ദ്രനാഥ ടാഗോറിന്റെ വരികളും മന്ത്രി ഉദ്ധരിച്ചു.കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചു. മുന്‍പില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് സഹായിച്ചു എന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.

 

Top