budget; thomas issac statement

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിനിടെ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

നികുതി പിരിവ് ഊര്‍ജ്ജിതമാക്കുമെന്നും നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ നിലവിലുള്ള നികുതി പിരിച്ചെടുക്കുന്ന പദ്ധതിക്കാവും ഊന്നല്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.

യുഡിഎഫ് പിരിക്കാതിരുന്ന നികുതി പിരിച്ചെടുക്കും. ധനസ്ഥിതി മോശമായതിനാല്‍ സാമ്പത്തിക അച്ചടക്കം വേണ്ടിവരും. ജിഎസ്ടിക്ക് കേരളം തയാറാണ്.

ജിഎസ്ടി കേരളത്തിന് ഗുണകരമാണെന്ന പൊതു അവബോധം ഗുണം ചെയ്‌തെന്നുംതോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകും. 2010 ന്റെ മാതൃകയില്‍ ഹരിതബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനമൊഴിയുന്നതിന് മുമ്പ് ഈ സാമ്പത്തികവര്‍ഷത്തിലെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ മാറിയതിനെത്തുടര്‍ന്ന് ഇതിന്റെ തിരുത്തല്‍ ബജറ്റായിരിക്കും തോമസ് ഐസക് അവതരിപ്പിക്കുക.

Top