പുതിയ ബഡ്ജറ്റ് വികസന പ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കുമെന്ന് മോദി

ന്യൂഡല്‍ഹി:പുതിയ കേന്ദ്രബഡജ്റ്റ് ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തെ പുരോഗതിയിലേയ്ക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാകുമെന്നും പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

‘ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും’പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേമസമയം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റിനെ വിമര്‍ശിച്ച് ആദിര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നു. പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്ന പരിപാടിയാണ് മോദി ഗവണ്‍മെന്റ് ചെയ്തതെന്നും ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രണ്ടാം ബജറ്റില്‍ പുതുതായി ഒരു കാര്യവും ഉള്‍പ്പെടുത്തിയിട്ടില്ലെും അദ്ദേഹം വിമര്‍ശിച്ചു

Top