ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റമെന്ന് ബജറ്റ് പ്രഖ്യാപനം. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക.

ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്.

Top