പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജം; ബജറ്റ് അവതരണം തുടങ്ങി

ഡല്‍ഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യചരിത്രത്തിലെ 75-ാം പൂര്‍ണബജറ്റിന്റെ അവതരണം ആരംഭിച്ചു. അല്‍പസമയം മുന്‍പ് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു.

രാവിലെ ധനമന്ത്രാലയത്തില്‍ നിന്നും സഹമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ  അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി. 

Top