budget 2016; iffk 50 crore

തിരുവനന്തപുരം: കല-സാംസ്‌കാരിക മേഖലയില്‍ ഏറെ നേട്ടകരമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനായി സ്ഥിരം വേദി സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

നാടക തീയേറ്റര്‍, സിനിമാ തിയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തി.

നാടന്‍ കലാരൂപമായ പടയണി, തെയ്യം കലാകാരന്‍മാരെയും മേളപ്രമാണിമാരെയും ഇതില്‍ ഉള്‍പ്പെടുത്തി. നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക മണ്ഡപം നിര്‍മിക്കും. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും.

1300 ഒന്നാം ഗ്രേഡ് ലൈബ്രറികളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കും. ലാറി ബേക്കര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍മാണരീതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്രത്തിന് 2 കോടി അനുവദിക്കും. ശിവഗിരിയില്‍ ‘നമുക്ക് ജാതിയില്ല’ വിളംബര മ്യൂസിയത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Top