ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബുദ്ഗാം ജില്ലയിലെ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഇവിടെ എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് വ്യക്തമല്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഭീകരരുടെ ഒളിയിടം വളയുകയായിരുന്നു.

ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള മാര്‍ഗങ്ങള്‍ അടച്ചാണ് സൈനിക നടപടി. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top