ബുച്ചി ബാബു ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

മക്കള്‍ സെല്‍വം വിജയ് സേതുപതി വില്ലനായി എത്തുന്നു. പുതിയ തെലുങ്ക് ചിത്രത്തിലാണ് താരം വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ബുച്ചി ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേര് എന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെ എന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

Top