ഒരു മുന്നറിയിപ്പുമില്ലാതെ അനില്‍ അംബാനിയുടെ ചാനല്‍ അടച്ചുപൂട്ടി

വ്യവസായ പ്രമുഖന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി.ചാനല്‍ അടച്ചുപൂട്ടി. ഇന്ത്യയിലെ പ്രീമിയര്‍ ഇംഗ്ലീഷ് ബിസിനസ് ചാനലായ ബിസിനസ് ടെലിവിഷന്‍ ഓഫ് ഇന്ത്യയാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെ ഓഗസ്റ്റ് 31-ന് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കുകയായിരുന്നു.

സംപ്രേക്ഷണം നിര്‍ത്തുകയാണെന്നും ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അധികൃതര്‍ അറിയിച്ചു. ട്വീറ്റ് വന്നതോടെയാണ്ചാനല്‍ പൂട്ടിയകാര്യം മാധ്യമങ്ങളും മറ്റും അറിയുന്നത്. ഡി.ടി.എച്ച് നെറ്റ്‌വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല.

ബിസിനസ് ചാനലുകളില്‍ ബാര്‍ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ചാനല്‍ അടച്ചുപൂട്ടിയത്. 2012-ലായിരുന്നു ചാനല്‍ അനില്‍ അംബാനി സ്വന്തമാക്കിയത്.

Top