അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണയുമായി ബി.ടി.പി രംഗത്ത്

രാജസ്ഥാന്‍: അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണയുമായി ബി.ടി.പി.(ഭാരതീയ ട്രൈബല്‍ പാര്‍ട്ടി). രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഗെഹ്ലോട്ടിന് പിന്തുണയുമായി ബിടിപി എത്തിയത്.

ബി.ടി.പിയ്ക്കുള്ള രണ്ട് എം.എല്‍.എമാരും തന്നെ നേരില്‍ക്കണ്ട് പിന്തുണയര്‍പ്പിച്ചെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. പിന്തുണ വ്യക്തമാക്കിക്കൊണ്ടുള്ള കത്തും എം.എല്‍.എമാര്‍ കൈമാറി. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന പക്ഷം വിട്ടുനില്‍ക്കാനായിരുന്നു എം.എല്‍.എമാര്‍ക്ക് നേരത്തെ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നത്.

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള ചില നേതാക്കള്‍ ഇടഞ്ഞതോടെയാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 30 എം.എല്‍എ.മാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ഇപ്പോഴും അവകാശപ്പെടുന്നത്. അതേസമയം 109 എം.എല്‍മാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യക്തമാക്കുന്നു. 101 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

Top