‘ഇന്ത്യാ സഖ്യത്തിലേക്കില്ല’; ലോക്‌സഭാ തെരഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി

ലഖ്നൗ: ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി. ലോക്‌സഭാ തെരഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു.

ഇന്ത്യ സഖ്യത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാര്‍ഗെയെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുത്തില്ല. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാര്‍ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. തനിക്ക് സ്ഥാനമാനങ്ങള്‍ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമതയെ കൂടാതെ യോഗത്തില്‍ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.

Top