മായാവതിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുലായം സിംഗ് യാദവ് . . .

ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് എസ്പി നേതാവ് മുലായം സിംഗ് യാദവ് രംഗത്ത്.തന്നെ പിന്തുണയ്ക്കുവാന്‍ മെയിന്‍പുരിയില്‍ എത്തിയത് മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ പിന്നാക്കസമുദായ നേതാവാണ് മുലായം സിംഗ് എന്ന് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് മായാവതിയും പറഞ്ഞു. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപണമുന്നയിച്ചു.

24 വര്‍ഷത്തെ രാഷ്ട്രീയ വൈരാഗ്യം മറന്നു കൊണ്ടാണ് മായാവതിയും മുലായവും ഇന്ന് ഒരേ വേദിയില്‍ എത്തിയത്. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരു ഒന്നിച്ച് എത്തിയത്. 1995ന് ശേഷം ആദ്യമായിട്ടാണ് മുലായം സിംഗ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിംഗിന്റെ ആദ്യ പ്രതികരണം. അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുത്തു.

Top