കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ എന്‍.മഹേഷ് രാജിവെച്ചു

ബംഗളൂരു: കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കര്‍ണാടക മന്ത്രിസഭയില്‍ നിന്നും ബി.എസ്.പി അംഗം രാജിവച്ചു. കോണ്‍ഗ്രസ് സഖ്യത്തിലേക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി മന്ത്രിസഭയില്‍ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍.മഹേഷ് രാജിവെച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയുണ്ടായ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ചെങ്കിലും സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുമെന്ന് മഹേഷ് അറിയിച്ചു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി. ഇക്കാര്യത്തില്‍ മായാവതിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മന്ത്രിപദം രാജിവച്ചെങ്കിലും എം.എല്‍.എയായി താന്‍ തുടരും. മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമിക്കും സര്‍ക്കാരിനും താന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top