നിര്‍ണായക നീക്കം; ജയിച്ച എംഎല്‍എമാരെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് ബിഎസ്പി

bsp-leader-mayavathi

ന്യൂഡല്‍ഹി: നിര്‍ണായക നീക്കവുമായി ബിഎസ്പി രംഗത്ത്. ജയിച്ച എംഎല്‍എമാരെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് ബിഎസ്പി നേതാവ് മായാവതി.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Top