ബിഎസ്പി നേതാവ് മായവതിയാകാന്‍ ഒരുങ്ങി വിദ്യാബാലന്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളുടെ ബയോപിക്കുകള്‍ വിവിധ ഭാഷകളില്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ ബിഎസ്പി നേതാവ് മായവതിയുടെ ജീവിതകഥയും സിനിമയാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം എന്ന നിലയില്‍ മുന്നോട്ടുവന്ന ബിഎസ്പിയുടെ നേതാവായ മായാവതിയാകുന്നത് വിദ്യാബലനാണെന്നാണ് റിപ്പോര്‍ട്ട്.അതിനായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിദ്യാബാലനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

Top