അലഹബാദിൽ ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു ; പ്രവർത്തകർ ബസ് കത്തിച്ചു

ത്തർപ്രദേശിലെ അലഹാബാദിലെ അലഹബാദ് സർവകലാശാലക്കു സമീപം ഒരു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് രാജേഷ് യാദവ് വെടിയേറ്റ് മരിച്ചു.

ബി എസ് പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും കുറ്റവാളികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇന്ത്യൻ പ്രസ് ക്രോസ്സിംഗിന് സമീപം വലിയ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

തരചന്ദ് ഹോസ്റ്റലിൽ ഒരാളെ കാണുന്നതിനായി സുഹൃത്ത് ഡോ. മുകുൾ സിങ്ങുമായി രാജേഷ് യാദവ് എത്തിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

രാജേഷ് യാദവിന് നേരെ വെടിവെക്കുകയിയിരുന്നുവെന്നും , വയറിൽ വെടിയേറ്റ യാദവിനെ ഡോക്ടർ സിംഗ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും എന്നാൽ ചികിത്സക്കിടയിൽ മരണപ്പെടുകയായിരുന്നുവെന്നും സിംഗ് പൊലീസിനോട് പറഞ്ഞു.

യാദവിന്റെ വാഹനത്തിൽ ചില ഒഴിഞ്ഞ വെടിയുണ്ടകൾ കണ്ടെത്തിയതായി അലഹാബാദ് പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ പറഞ്ഞു.

സംഭവം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

യാദവ് ഭദോഹിയിലെ ദുഗുണ ഗ്രാമത്തിൽ നിന്നുള്ളയാളാണ് യാദവ് . ബിഎസ്പി ടിക്കറ്റിൽ 2017 ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

Top