bsp leader shot dead allahabad motive not yet known

shoot dead

ന്യൂഡല്‍ഹി: അലഹബാദില്‍ ബി.എസ്.പി നേതാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

മുഹമ്മദ് ഷാമിയെയാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടു പേര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു് സംഭവം.

രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായും കൊലപാതകത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഷാമിയുടെ മരണത്തില്‍ ബി.ജെ.പിക്ക് പങ്കുള്ളതായി ബി.എസ്.പി പ്രാദേശിക നേതാക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് ഷാമി എസ്.പിയില്‍ നിന്ന് രാജിവെച്ച് ബി.എസ്.പിയിലെത്തിയത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഷാമി 2002ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

Top