അമിത് ഷായുടേത് അസഭ്യ സംഘി ഭാഷയിലുള്ള പ്രസംഗം ; ആഞ്ഞടിച്ച് മായാവതി

Mayawati

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം ചെയ്ത് അമിത് ഷാ നടത്തിയത് അസഭ്യ സംഘി ഭാഷയിലുള്ള പ്രസംഗമാണന്ന് മായാവതി വിമര്‍ശിച്ചു.

അധികാരത്തിന്റെ ഭാഷയിലാണ് ബിജെപി നേതാക്കള്‍ പെരുമാറുന്നത്. ജനങ്ങളെ മണ്ടന്‍മാരാക്കുന്ന നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കുമെന്നും മായാവതി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നിലവാരത്തകര്‍ച്ചയാണ് അമിത് ഷായിലൂടെ പുറത്തുവന്നതെന്നും മായാവതി വ്യക്തമാക്കി.

ഇന്ത്യയില്‍ അലയടിക്കുന്ന മോദി പ്രളയത്തിനെ അതിജീവിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നായത് പ്രളയകാലത്ത് ശത്രുക്കളായ പാമ്പും കീരിയും ഒരുമിച്ച പോലെയാണെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന.

Top