ബിഎസ്പി അധ്യക്ഷ മായാവതി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു

MAYAVATHY

ന്യൂഡല്‍ഹി: ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി എം.പി സ്ഥാനം രാജിവെച്ചു.

ഇന്ന് വിഷയം അവതരിപ്പിച്ച വേളയില്‍ രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോയിരുന്നു.

സഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇടപെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. രാജിക്കത്ത് ദൂതന്‍ വഴി ചെയര്‍മാന് കൊടുത്തയക്കുമെന്നും മായാവതി അറിയിച്ചിരുന്നു.

ദളിത് വിഷയം ചര്‍ച്ചചെയ്യാന്‍ പോലും അനുവദിക്കാത്ത സഭയില്‍ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാരോപിച്ചു കൊണ്ട് എം.പി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ഗുണ്ടാരാജാണ് യു.പിയില്‍ നടക്കുന്നതെന്നും മായാവതി പറഞ്ഞു.

Top