ശബരിമല ദര്‍ശനം; രഹന ഫാത്തിമയെ സ്ഥലം മാറ്റി ബിഎസ്എന്‍എല്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തി ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയെ സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലിഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹനയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

രഹനയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വിവാദമായ രഹനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പൊലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹനയ്‌ക്കെതിരായ തുടര്‍നടപടികള്‍.

Top