ബിഎസ്എൻഎൽ നാല് ഫൈബർ ബ്രോഡ് ‌ബാൻഡ് പ്ലാനുകൾ നിർത്തുന്നു

ർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) കഴിഞ്ഞ ഒക്ടോബറിൽ 90 ദിവസത്തേക്ക് നിരവധി പ്രൊമോഷണൽ ബ്രോഡ് ‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ മിക്കതും ജനുവരിയിൽ പുതുക്കുകയും ഏപ്രിൽ വരെ ലഭ്യമാക്കുകയും ചെയ്തു.

449 രൂപ മുതൽ ആരംഭിക്കുന്ന നാല് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റിൽ നിന്നും പ്രമോഷണൽ അടിസ്ഥാനത്തിൽ നൽകിയിരുന്ന പ്ലാനുകൾ പിൻവലിച്ചു.

നിലവിൽ 599 രൂപയുടെ ഫൈബർ ബേസിക് പ്ലസ്, 1277 രൂപ വിലയുള്ള ഫൈബർ പ്രീമിയം പ്ലസ് എന്നീ രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ മാത്രമാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

Top