3ജി ടവറുകൾ 4ജിയാക്കി ഉയർത്തുന്ന നടപടികളുമായി ബിഎസ്എൻഎൽ

ന്യൂഡൽഹി: 3ജി ടവറുകൾ അപ്ഗ്രേഡ് ചെയ്യാൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ ബിഎസ്എൻഎൽ അനുമതി തേടി. രാജ്യവ്യാപകമായി അരലക്ഷത്തിനടുത്ത് 3ജി ടവറുകൾ 4ജിയാക്കി മാറ്റാനാണു ലക്ഷ്യമിടുന്നത്. ഇതു വഴി  നിലവിൽ കയ്യിലുള്ള സ്പെക്ട്രം ഉപയോഗിച്ചു 4ജി സേവനം നൽകാനും നടപടി സ്വീകരിക്കും.

രാജ്യത്ത് ആദ്യമായി ഇടുക്കിയിലാണ് ഈ സേവനം ബിഎസ്എൻഎൽ ആരംഭിച്ചത്. 4ജി രാജ്യവ്യാപകമായി ലഭ്യമാക്കാനുള്ള ടെൻഡറുകളില്‍ നിന്നു ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു. തുടർന്നു തദ്ദേശീയ കമ്പനികൾക്ക് അനുകൂലമായ നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിച്ചത്.4ജി പൂർണമായും ലഭ്യമാക്കാൻ സാധിക്കുന്നതോടെ 3ജി ഒഴിവാക്കും. 3 ജി ടവറുകൾ 4ജിയായി ഉയർത്തും.

കേരളത്തിൽ 701 ടവറുകൾ  3ജിയിൽ നിന്ന് 4ജിയായി ഉയർത്തിയെന്നാണു കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്.

Top