കുറഞ്ഞ പ്ലാൻ നിരക്ക് വീണ്ടും കുറച്ചു; ഉത്സവ കാലത്ത് ഉഗ്രൻ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ത്സവകാലത്ത് ഉപയോക്താക്കള്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ വാഗ്ദാനം ചെയ്ത് ബി.എസ്.എൻ.എൽ . കുറഞ്ഞ തുകയുടെ പ്ലാനുകളുടെ വില കുറച്ചതോടോപ്പം കൂടുതല്‍ നേട്ടങ്ങളാണ് ഈ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബി.എസ്.എൻ.എൽ തങ്ങളുടെ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാനുകളുടെ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്.  56, 57, 58 രൂപയുടെ പ്ലാനുകളുടെ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍ അനുസരിച്ച് പ്രകാരം 58 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 57 രൂപയ്ക്ക് ലഭിക്കും. 57 രൂപയുടെ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 56 രൂപയ്ക്കും ലഭിക്കും. എന്നാല്‍, 56 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 2 രൂപയാണ് കുറച്ചിരിയ്ക്കുന്നത്. അതായത്, 56 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ഇനി 54 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ ഈ മൂന്ന് പ്ലാനുകളുടേയും വാലിഡിറ്റിയില്‍ യാതൊരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. 56 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 8 ദിവസത്തെ വാലിഡിറ്റിയില്‍ 5600 സെക്കന്‍ഡ് Talk Time ആണ് ലഭിക്കുക. 57 രൂപയുടെ പ്ലാനില്‍ 10 ജിബി ഡാറ്റയ്ക്കൊപ്പം സിംഗ് എന്റര്‍ടെയ്ന്‍മെന്റ് മ്യൂസികും ഉപയോക്താവിന് ലഭിക്കും. 10 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 58 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 30 ദിവസത്തേക്ക് പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് ദീര്‍ഘിപ്പിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

BSNL തങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് സേവനവും നല്‍കിക്കഴിഞ്ഞുവെന്ന് കേരള ടെലികോം വ്യക്തമാക്കുന്നു. 50 രൂപയാണ് ഇതിനായി ഉപയോക്താക്കള്‍ നല്‍കേണ്ടുന്നത്. ഉപയോക്താവിന്റെ അപേക്ഷയ്ക്കൊപ്പം തിരിച്ചറിയല്‍ രേഖയും സമര്‍പ്പിച്ചാല്‍ പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് സേവനം ആക്ടിവേറ്റ് ആകും.

Top