രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്ത്. ജിയോ 4ജി തുടങ്ങിവെച്ച മല്‍സരം ഇപ്പോഴും തുടരുകയാണ്. സ്വകാര്യ ടെലികോം കമ്പനികളെല്ലാം വന്‍ ഓഫറുകളുമായി രംഗത്തുവന്നിരുന്നു. ഇവരുടെ ഓഫറുകളെ മറികടക്കുന്നതാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. കേവലം 99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡേറ്റയുമാണ് ഓഫര്‍ നല്‍കുന്നത്.
99 രൂപയ്ക്ക് ലോക്കല്‍, എസ്ടിഡി അണ്‍ലിമിറ്റഡ് കോളും 300 എംബി ഡാറ്റയുമാണ് 28 ദിവസത്തേക്ക് നല്‍കുക. നിലവില്‍ പ്രഖ്യാപിച്ച എല്ലാ കമ്പനികളുടേതിനേക്കാളും മികച്ച ഓഫറാണിത്. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ ഈ ഓഫര്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ലഭിക്കൂ. കൊല്‍ക്കത്ത ടിഡി, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഖഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭിക്കുക.
മറ്റുള്ള സര്‍ക്കിളുകളില്‍ 119, 149 പാക്കുകളിലാണ് അണ്‍ലിമിറ്റഡ് കോള്‍ വിളിക്കാനാകുക. ലോക്കല്‍, എസ്ടിഡി അണ്‍ലിമിറ്റഡ് കോള്‍, 1ജിബി ഡേറ്റ 28 ദിവസത്തിനു നല്‍കുന്ന 339 രൂപയുടെ പാക്ക് നേരത്തെ അവതരിപ്പിച്ചിരുന്നു. 1099 രൂപയ്ക്ക് ഒരു മാസത്തേക്ക് പരിധിയില്ലാ 3ജി ഡേറ്റയും ഉപയോഗിക്കാം.